ദേശീയം

ജൂൺ പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 15,000 ആയി ഉയരും; ചൈനീസ് ​ഗവേഷകരുടെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ മ​ധ്യ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ പ്ര​തി​ദി​നം 15,000 കോ​വി​ഡ് കേ​സു​ക​ളു​ണ്ടാ​കു​മെ​ന്ന് ചൈ​നീ​സ് ഗ​വേ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്. നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ക​ണ​ക്കാ​ക്കി​യാ​ണ് ചൈ​ന​യി​ലെ ഗാ​ൻ​സു പ്ര​വി​ശ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ കോ​വി​ഡ്-19 പ്ര​ഡി​ക്ട് സി​സ്റ്റം ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. 180 രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​വ്യാ​പ​ന കണക്കുകൾ വിലയിരുത്തി നിത്യേന ഇവർ പ്രവചനങ്ങൾ നടത്തിവരികയാണ്. ലാ​ൻ​ഷോ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജൂ​ൺ ര​ണ്ടോ​ടെ ഇ​ന്ത്യ​യി​ലെ പ്രതിദിന കോ​വി​ഡ് കേ​സു​ക​ൾ 9,291 ആ​കു​മെ​ന്ന് മുമ്പ് ​ഗവേഷകർ പ്രവചിച്ചിരുന്നു. ഈ ​പ്ര​വ​ച​നം സ​ത്യ​മാ​കു​ന്ന ത​ര​ത്തി​ൽ 8,909 കേ​സു​ക​ളാ​ണ് ഇ​തേ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.  ബു​ധ​നാ​ഴ്ച മു​ത​ലു​ള്ള നാ​ലു ദി​വ​സ​ങ്ങ​ളി​ൽ 9,676, 10,078, 10,936 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ ഗ​വേ​ഷ​ക​ർ പ്ര​വ​ചി​ക്കു​ന്ന​തെ​ന്ന് ലാ​ൻ​ഷോ യൂ​ണി​വേ​ഴ്സി​റ്റി കൊ​ളാ​ബ​റേ​റ്റീ​വ് ഇ​ന്നൊ​വേ​ഷ​ൻ സെ​ൻറ​ർ ഓ​ഫ് വെ​സ്റ്റേ​ൺ എ​ക്കോ​ള​ജി​ക്ക​ൽ സേ​ഫ്റ്റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഹു​വാം​ഗ് ജി​യാ​ൻ​പിം​ഗ് പ​റ​ഞ്ഞു.

 ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ 8000-ന് ​മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത