ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 75000ലേക്ക്, മരണസംഖ്യ 2500 കടന്നു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആശങ്ക വര്‍ധിപ്പിച്ച് മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ വര്‍ധന തുടരുന്നു. ഇന്ന് 2560 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 122 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 74860 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 2587 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം 32329 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസം പകരുന്നു. ഇന്ന് മാത്രം 996പേരാണ് ആശുപത്രി വിട്ടത്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് വ്യാപനത്തിന് ശമനമില്ല എന്നതാണ് ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുളള കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 1286 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 11 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം സംഭവിച്ചവരുടെ എണ്ണം 208 ആയി ഉയര്‍ന്നു. 

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25872 ആയി ഉയര്‍ന്നു. ഇന്നുമാത്രം 610 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം 14316 പേര്‍ക്ക് രോഗം ഭേദമായതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ ഇന്നുമാത്രം 267 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4063 ആയി ഉയര്‍ന്നു. ഇന്നുമാത്രം 111 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം 1514 പേര്‍ ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2494 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 53പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ