ദേശീയം

അടുത്ത ന്യൂനമര്‍ദത്തിന് സാധ്യത, കനത്ത മഴ; ചുഴലിക്കാറ്റായി മാറിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ആഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. 

മ്യാന്‍മാര്‍ തീരത്തിനോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. തിങ്കളാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സഹായകമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെച്ചപ്പെട്ട മഴ ലഭിച്ചേക്കും.

ഈ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കുറവാണ്. ഇതിന് ഒന്നു മുതല്‍ 25 ശതമാനം വരെ മാത്രമാണ് സാധ്യത ഉളളത്. ചുഴലിക്കാറ്റിന് അടുത്ത ആഴ്ചയുടെ പകുതിയോടെയാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ രാജ്യം രണ്ടു ചുഴലിക്കാറ്റിനെയാണ് നേരിട്ടത്. ആംഫന്‍, നിസര്‍ഗ ചുഴലിക്കാറ്റുകളാണ് ഇന്ത്യന്‍ തീരം തൊട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത