ദേശീയം

യുഎസ് മോഡല്‍ പൊലീസ് ക്രൂരത ഇന്ത്യയിലും ; യുവാവിന്റെ കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് രാജസ്ഥാന്‍ പൊലീസ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍ : അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃകയില്‍ രാജസ്ഥാനിലും പൊലീസുകാരന്റെ ക്രൂരത. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്തിലാണ് യുവാവിനെ ജോധ്പൂര്‍ പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്.

മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിയെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി ചലാന്‍ നല്‍കി.

ഇതുചോദ്യം ചെയ്ത് യുവാവ് പൊലീസിനെ സമീപിച്ചു. ഇതോടെയാണ് മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു. അമേരിക്കയില്‍ നടന്ന സംഭവത്തില്‍ ലോകത്ത് പ്രതിഷേധം അലയടിക്കുന്നതിനിടെയാണ്, സമാനതരത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തും പൊലീസിന്റെ ക്രൂരത വെളിച്ചത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു