ദേശീയം

കോവിഡ് ബാധിതര്‍ രണ്ടര ലക്ഷത്തിലേറെ, ഇന്നലെയും പതിനായിരത്തിനടുത്ത്; രാജ്യത്ത് മരണം 7000 കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206  പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.

രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,24.095 പേര്‍ രോഗമുക്തരായി. 1.25,381 പേരാണ് ആശുപത്രികളില്‍ ഉള്ളത്. ഇന്നലത്തെ 206 പേര്‍ കൂടിയായതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 7135 ആയി.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് അനുസരിച്ച്  ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,740 ആയി. കോവിഡ് മൂലം ഇതുവരെ 4,06,127 പേരാണ് മരിച്ചത്.

ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2,007,449 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,12,469 ആയി. ലാറ്റിനമേരിക്കയില്‍ കനത്ത ആശങ്ക വിതയ്ക്കുന്ന ബ്രസീലില്‍ 691,962 പേര്‍ക്ക് രോഗബാധയുണ്ടായി. റഷ്യയില്‍ 467,673 പേര്‍ രോഗബാധിതരായി.

പുതുതായി 3045 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,01,914 ആയി.  ആകെ മരണ സംഖ്യ 712 ആയി ഉയര്‍ന്നു. തലസ്ഥാന നഗരമായ റിയാദില്‍ മാത്രം 8103 പേര്‍ ചികിത്സയിലുണ്ട്. സൗദിയില്‍ ആകെ 28385 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോ?ഗ ബാധിതരുടെ എണ്ണത്തില്‍ 15ാമതാണ് സൗദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി