ദേശീയം

'മമതാ ദീദി, പാവപ്പെട്ടവരുടെ ആരോഗ്യം വച്ച് എന്തിനാണ് രാഷ്ട്രീയം കളിക്കുന്നത് '- ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മമതാ ബാനര്‍ജി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തുടനീളം ജനാധിപത്യം വലിയ രീതിയില്‍ വേരൂന്നിയ ഘട്ടത്തിലും അക്രമ രാഷ്ട്രീയം പ്രചരിപ്പിച്ച ഏക സംസ്ഥാനം ബംഗാളാണെന്ന് അമിത് ഷാ ആരോപിച്ചു. ആയുഷ്മാന്‍ ഭാരത് യോജന എന്തുകൊണ്ടാണ് മമതാ ബാനര്‍ജി ബംഗാളില്‍ നടപ്പാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ ജന്‍ സംവദ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ബിജെപി റാലി നടത്തുന്നത്.

'രാജ്യത്തുടനീളമുള്ള ആളുകള്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ ആനുകൂല്യങ്ങള്‍ നേടുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പോലും ഇത് അംഗീകരിച്ചു. പക്ഷേ മമതാ ദീദി എന്തുകൊണ്ടാണ് പശ്ചിമ ബംഗാളില്‍ ഈ പദ്ധതി നടപ്പാക്കാന്‍ നിങ്ങള്‍ അനുവദിക്കാത്തത്. ഞാനും ബംഗാളിലെ ജനങ്ങളും നിങ്ങളോട് ഇക്കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു'- അമിത് ഷാ പറഞ്ഞു.

'എന്തുകൊണ്ടാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഇവിടെ അനുവദിക്കാത്തത്? ബംഗാളിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള വൈദ്യ സഹായം സൗജന്യമായി ലഭിക്കാന്‍ അവകാശമില്ലേ? മമത ജി പാവങ്ങളുടെ അവകാശങ്ങള്‍ വച്ച് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കു. അതിന് മറ്റ് പല വിഷയങ്ങളുമുണ്ട്. ദരിദ്ര ജനങ്ങളുടെ ആരോഗ്യം വച്ച് എന്തിനാണ് ഈ രാഷ്ട്രീയക്കളി'- അമിത് ഷാ ചോദിച്ചു.

2014ന് ശേഷം ബംഗാളില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ 100ലധികം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിണ്ട്. ബംഗാളിന്റെ ഉന്നമനത്തിനായി ജീവന്‍ ബലി കഴിച്ച അവരുടെ കുടുംബത്തിന് ആദരം അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍