ദേശീയം

ഒറ്റദിവസം 357 പേര്‍ മരിച്ചു, രാജ്യത്ത് കോവിഡ് മരണം 8000 കടന്നു, വൈറസ് ബാധിതര്‍ 2,86,579  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മരണം രാജ്യത്ത് 8000 കടന്നു. മരണം 8102 ആയി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം ആദ്യമായി 300 കടക്കുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9996 ആയി. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 2,86,579 ആയി ഉയര്‍ന്നു. 1,41,029 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,808 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു. ഇതോടെ ആകെ പരിശോധനയ്ക്ക് വിധേയമാക്കിയ സ്രവസാംപിളുകളുടെ എണ്ണം 52,13,140 ആയതായി ഐസിഎംആര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു