ദേശീയം

മരണസംഖ്യയിൽ ഇറാനെ മറികടന്ന് ഇന്ത്യ പത്താം സ്ഥാനത്ത്; രോഗികൾ മൂന്ന് ലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗപ്പകർച്ചയിൽ വൻവർധന. ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു 3,09,603ആയി. കോവിഡ് ബാധയെത്തുടർന്ന് 8,890 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ മരണസംഖ്യയിൽ ഇറാനെ മറികടന്ന് ഇന്ത്യ ലോകത്ത് പത്താം സ്ഥാനത്തായി. ‌

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന മഹാരാഷ്ട്രയിലാണ് രാജ്യത്തെ മൂന്നിലൊന്നു രോഗികളും. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,141 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.  മരണം 3717. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 40,698 ആയി.

രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലും ബ്രസീലിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. യുഎസിൽ ഇതുവരെ 2,046,643 പേർക്ക് രോഗം വന്നപ്പോൾ ബ്രസീലിൽ ആകെ 8,28,810 പേരെ വൈറസ് ബാധിച്ചു. കോവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരാണ് മരിച്ചത്.രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മൂന്നാമതുള്ള റഷ്യയിൽ ആകെ രോ​ഗികളുടെ എണ്ണം 5,10,761 ആണ്. 6,705 പേരാണ് റഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ