ദേശീയം

കോവിഡ് ടെസ്റ്റ് മൂന്നിരട്ടിയാക്കും; കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകളില്‍ സര്‍വെ നടത്തും; അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് പരിശോധന മൂന്ന് ഇരട്ടിവരെ വര്‍ധിപ്പിക്കുമെന്ന്  കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത്ഷാ. ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 500 കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും. സ്വകാര്യാശുപത്രിയില്‍ കുറഞ്ഞനിരക്കില്‍ ചികില്‍സ ഏര്‍പ്പെടുത്തും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയിലെ  കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആരോഗ്യമന്തി ഹര്‍ഷവര്‍ധനും യോഗത്തില്‍ പങ്കെടുത്തു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ മുഴുവന്‍ വീടുകളിലും സര്‍വെ നടത്തും. 

ഡല്‍ഹിയിലെ   കോവിഡ് ബാധിതരുടെ എണ്ണം നാല്‍പതിനായിരത്തോട് അടുക്കുകയും മരണസംഖ്യ 1271 ആവുകയും  ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രത്യേക യോഗം ചേര്‍ന്നത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ പ്രതിനിധി, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയഎന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വൈകിട്ട് 5 മണിക്ക് മേയര്‍മാരുമായും അമിത് ഷാ ചര്‍ച്ച നടത്തും.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം. അതെ സമയം ഡല്‍ഹിയില്‍ കോവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ ആദ്യം ലംഘിച്ചാല്‍ 500 രൂപയും ആവര്‍ത്തിച്ചാല്‍ 1000 രൂപയുമാണ് പിഴ ചുമത്തുക. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഒരുദിവസം  11, 000 ലധികം കേസുകളും 350 നടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ