ദേശീയം

ആടിനെ മോഷ്ടിച്ചു എന്ന് ആരോപണം, യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചു, മുടി മുറിച്ചു, ഒരു ലക്ഷം രൂപ തരാന്‍ ഭീഷണി; ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് പുറമേ നഗ്നനാക്കുകയും മുടി മുറിക്കുകയും ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രാജസ്ഥാനിലെ ഝാല്‍വറിലാണ് സംഭവം. ജൂണ്‍ 13നാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആടിനെ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ക്രൂരമായി മര്‍ദിച്ചത്. ഇതിന് പുറമേ നഗ്നനാക്കി അപമാനിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് മുടി മുറിച്ചു കളഞ്ഞതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മര്‍ദ്ദനത്തിന് ഇരയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തിന് പുറമേ യുവാവിനോട് ഒരു ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍