ദേശീയം

രണ്ട് വയസുകാരനെ നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞു കൊന്നു; 55 കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രണ്ട് വയസുകാരനെ നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന്  55 വയസുകാരന്‍ എറിഞ്ഞു കൊന്നു. രണ്ട് വയസുകാരന് ഒപ്പം വീണ ആറു വയസുകാരന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. രണ്ടു വയസുകാരന്റെ അച്ഛനുമായുളള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 55 വയസുകാരനെ അറസ്റ്റ് ചെയ്തു.

കൊല്‍ക്കത്തയിലെ ബുരബസാറിലായിരുന്നു ദാരുണമായ സംഭവം. രണ്ട് കുട്ടികളെയും കെട്ടിടത്തില്‍നിന്ന് വീണനിലയിലാണ് കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് വയസ്സുകാരന്‍ മരിച്ചിരുന്നു. നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞതാണെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയിലാണ് 55 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും പ്രതിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജോയിന്റ് പൊലീസ് കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ പറഞ്ഞു. മരിച്ച കുട്ടിയുടെ അച്ഛനും അറസ്റ്റിലായ പ്രതിയും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി