ദേശീയം

ചൈനയ്‌ക്കെതിരെ പ്രതിഷേധം ; ജിന്‍പിങിന് പകരം കത്തിച്ചത് കിം ജോങിന്റെ കോലം ; ബിജെപിക്ക് പറ്റിയ അമളി വൈറല്‍ ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : ഗാല്‍വന്‍വാലി അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്. ചൈനീസ് വിരുദ്ധ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും നിറയുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളെയും ഭക്ഷണങ്ങളെയും ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്.

ഇതിനിടെ ചൈനയ്‌ക്കെതിരെ പ്രതിഷേധപ്രകടനം നടത്തിയ പശ്ചിമബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ബംഗാളിലെ അസന്‍സോളിലാണ് സംഭവം. ചൈനീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തെരുവില്‍ ബിജെപിക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

തുടര്‍ന്ന് പ്രതിഷേധസൂചകമായി ചൈനീസ് പ്രസിഡന്റിന്റെ കോലം കത്തിച്ചു. എന്നാല്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് പകരം ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം കോങ് ഉന്നിന്റെ കോലമായിരുന്നു.

ബിജെപിയുടെ മാസ്‌ക് ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് വീഡിയോയില്‍ കാണാം. ചൈനീസ് 'പ്രധാനമന്ത്രി കിങ് ജോങിന്റെ' കോലം കത്തിക്കാന്‍ പോവുകയാണെന്നും പ്രവര്‍ത്തകന്‍ പറയുന്നുണ്ട്. സംഭവം വൈറലായതോടെ, ബിജെപിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി