ദേശീയം

5 ഭീകരര്‍ കശ്മിരില്‍ നിന്ന് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി സീ ന്യൂസ് റിപ്പോര്‍്ട്ട് ചെയ്യുന്നു.

ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. അവര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്.

നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നത്. റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കശ്മീര്‍ രജിസ്‌ട്രേഷനുള്ള കാറുകളില്‍ പരിശോധനയും നടത്തും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍