ദേശീയം

ഒറ്റദിനം 16,000 ഓളം കേസുകള്‍ ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു, മരണം  14,476

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനാറായിരത്തിന് അടുത്ത് ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 15,968 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധിതരുടെ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായിട്ടുള്ളത് 4,56,183 പേരാണ്.

24 മണിക്കൂറിനിടെ 465 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 14,476 ആയി ഉയര്‍ന്നു. 2,58,685 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ