ദേശീയം

സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലം തകര്‍ന്നു, ഇന്ത്യ- ചൈന അതിര്‍ത്തിയിലെ 15 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ, ഉത്തരാഖണ്ഡില്‍ സൈന്യം തീര്‍ത്ത ബെയ്‌ലി പാലം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. മണ്ണുമാന്തി യന്ത്രവും വഹിച്ചുളള ട്രക്ക് പാലം മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് സംഭവം. ട്രക്ക് ഡ്രൈവര്‍ക്കും മെഷീന്‍ ഓപ്പറേറ്റര്‍ക്കും പരിക്കേറ്റു.

തിങ്കളാഴ്ചയാണ് സംഭവം. 2009ല്‍ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. അമിത ഭാരമാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഉത്തരാഖണ്ഡിലെ മുന്‍സ്യാരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എ കെ ശുക്ല പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്രക്കിന്റെയും മണ്ണുമാന്തി യന്ത്രത്തിന്റെയും ഭാരം പാലത്തിന്റെ ശേഷിയുടെ മുകളിലാണ്. 18 ടണ്‍ ഭാരം താങ്ങാനുളള ശേഷിയാണ് പാലത്തിനുളളത്. എന്നാല്‍ ട്രക്കും മണ്ണുമാന്തിയന്ത്രവും കൂടി 26 ടണ്‍ ഭാരം വന്നു. അതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ശുക്ല പറയുന്നു. പാലം തകര്‍ന്നതോടെ അതിര്‍ത്തിയിലുളള 15 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പുതിയ പാലം പണിയാന്‍ പതിനഞ്ച് ദിവസം വേണ്ടി വരുമെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ