ദേശീയം

മഹാരാഷ്ട്രയില്‍ ജിമ്മുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം; അനുമതി നല്‍കി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ ജിമ്മുകളും ബാര്‍ബര്‍ ഷോപ്പുകളും അടുത്ത ആഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ജിം, സലൂണ്‍ എന്നിവ അടുത്ത ആഴ്ച മുതല്‍ തുറക്കാന്‍ അനുവാദം നല്‍കിയതായി മന്ത്രി അസ്‌ലം ഷെയ്ഖ് വ്യക്തമാക്കി.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അതേസമയം മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവാദം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,922 ആണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാലേമുക്കാല്‍ ലക്ഷത്തോട് അടുത്തു. ഇതുവരെ 4,73,105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത് 418 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 14,894 ആയി ഉയര്‍ന്നു. 2,71,697 പേര്‍ക്ക് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി