ദേശീയം

കശ്മീരില്‍ തീവ്രവാദി ആക്രമണം; ഒരു സൈനികനും കുട്ടിയും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു സൈനികനും ഒരു കുട്ടിയും മരിച്ചു. തെക്കന്‍ കശ്മീരിലെ ബിജ്‌ബെഹ്‌റ പ്രദേശത്താണ് ആക്രമണമുണ്ടായത്. സിആര്‍പിഎഫ് സൈനികനാണ് വീരമൃത്യു വരിച്ചത്. 

അനന്ദ്‌നാഗ് ജില്ലയില്‍ ഹൈവേ സുരക്ഷയ്ക്കായി നിയോഗിച്ച സിആര്‍പിഎഫ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. മരിച്ച കുട്ടിക്ക് ആറ് വയസായിരുന്നു പ്രായമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇരുവരേയും സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

നേരത്തെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമയിലെ അവന്തിപോരയിലുള്ള ചെവ ഉള്ളാര്‍ മേഖലയിലാണ് സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. 

ജൂണ്‍ മാസത്തില്‍ തെക്കന്‍ കശ്മീരില്‍ നടക്കുന്ന 12 ഏറ്റുമുട്ടലുകളാണ് നടന്നത്. 33 തീവ്രവാദികളെ സേന ഈ മാസം വധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്