ദേശീയം

കോടികളുടെ വായ്പാതട്ടിപ്പ് കേസ്; അഹമ്മദ് പട്ടേലിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയ്പാതട്ടിപ്പ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനി ഉള്‍പ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്തത്. ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ വസതയില്‍ ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയത്.

ചോദ്യം ചെയ്യലിനായി പട്ടേലിനോട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുതിര്‍ന്ന പൗരനായതിനാല്‍, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കാരണം വരാന്‍ സാധിക്കില്ല എന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌റ്റെര്‍ലിങ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സ്റ്റെര്‍ലിങ് ബയോടെക് വായ്പ എടുത്ത് തിരിമറി നടത്തിയെന്നാണ് കേസ്. തട്ടിപ്പ് നടത്തിയവരുമായി അഹമ്മദ് പട്ടേലിനും ബന്ധമുണ്ടെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി