ദേശീയം

തെലങ്കാന ആഭ്യന്തരമന്ത്രിക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഹൈദബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹമൂദ് അലിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് മന്ത്രിയെ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

ജൂണ്‍ 25ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹരിത ഹാരം എന്ന പരിപാടിയില്‍ മന്ത്രി പങ്കെടുത്തിരുന്നു. തെലങ്കാനയില്‍ കോവിഡ് ബാധിക്കുന്ന ആദ്യ മന്ത്രിയാണ് മഹമൂദ് അലി. നേരത്തെ ഭരണകക്ഷിയായ ടിആര്‍എസിലെ മൂന്ന് എംഎല്‍എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3,436പേര്‍ക്കാണ് തെലങ്കാനയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 243പേര്‍ മരിച്ചു. 4,928പേര്‍ രോഗമുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'