ദേശീയം

താജ് ഹോട്ടലിന് ഭീകരാക്രമണ ഭീഷണി; കറാച്ചിക്ക് സമാനമായ ആക്രമണം നടത്തുമെന്ന് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ സന്ദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  താജ് ഹോട്ടലില്‍ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ സന്ദേശം. പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്നതിന് സമാനമായ ആക്രമണം നടത്തുമെന്നാണ് ഭീഷണിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നുളള അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് മുംബൈയിലെ താജ് ഹോട്ടലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

ഹോട്ടല്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറയുന്നത്. ഇന്നലെ പാകിസ്ഥാനില്‍ ഭീകരാക്രമണം നടന്ന കറാച്ചിയില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയത്. ഇന്നലെ കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധിപേരാണ് മരിച്ചത്.  ആയുധ ധാരികളായി നാലു പേര്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ആക്രമണം നടത്തുകയായിരുന്നു.അഞ്ചു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

ഭീകരര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു പേര്‍ വെടിവയ്പില്‍ മരിച്ചു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി