ദേശീയം

നരേന്ദ്ര മോദി 56 ഇഞ്ചിന്റെ ശക്തി കാണിക്കണം; പേടിഎം നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എംപി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ ഇ-പേയ്‌മെന്റ് ആപ്പായ പേടിഎം നിരോധിക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ എംപി മാണിക്കം ടാഗോര്‍ രംഗത്ത്. നരേന്ദ്ര മോദി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടാണ് മാണിക്കം ട്വിറ്ററില്‍ പേടിഎം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

വിക്കിപീഡിയയിലെ പേടിഎമ്മിന്റെ നിക്ഷേപക വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടടക്കം ചേര്‍ത്താണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ഇക്കാര്യം മാണിക്കം ആവശ്യപ്പെട്ടിരിക്കുന്നത്.

'ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വന്‍ ചൈനീസ് നിക്ഷേപമുള്ള പേടിഎം നിരോധിച്ച് നരേന്ദ്രമോദി അദ്ദേഹത്തിന്റെ 56ഇഞ്ച് നെഞ്ചിന്റെ ശക്തികാണിക്കണം.'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബയുടെ അനുബന്ധ കമ്പനിയാണ് പേടിഎമ്മില്‍ നിക്ഷേപമുള്ള ആന്റ് ഫിനാന്‍ഷ്യല്‍സ്. 29.71% ആണ് ആന്റ് ഫിനാന്‍ഷ്യല്‍സിന് പേടിഎമ്മില്‍ നിക്ഷേപമുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ