ദേശീയം

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു, കുപിതനായ ഡെപ്യൂട്ടി മാനേജര്‍ സഹപ്രവര്‍ത്തകയെ മുടിപിടിച്ച് വലിച്ചിഴച്ചു; ഇരുമ്പു ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചു, ദാരുണം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുഖാവരണം ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡെപ്യൂട്ടി മാനേജര്‍ ഭിന്നശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിവിധ വകുപ്പുകള്‍ അനുസരിച്ച് മാനേജര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ജൂണ്‍ 27ന് നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആന്ധ്രാപ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ വരുന്ന ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. ഈ ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറാണ് സഹപ്രവര്‍ത്തകയെ ക്രൂരമായി മര്‍ദ്ദിച്ചത്. സഹപ്രവര്‍ത്തകയെ ഇരുമ്പു ദണ്ഡ് കൊണ്ട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിനിയാണ് ഭിന്നശേഷിക്കാരിയായ ജീവനക്കാരി.

31 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹപ്രവര്‍ത്തകയെ ഡെപ്യൂട്ടി മാനേജര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. തുടര്‍ന്ന് മുടിയില്‍ പിടിച്ച് വലിച്ചിഴച്ച ശേഷം സ്ത്രീയെ ഇരുമ്പു ദണ്ഡ് കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ വിവാദമായതോടെ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി