ദേശീയം

ഡല്‍ഹിയില്‍ വീണ്ടും കലാപമെന്ന് അഭ്യൂഹങ്ങള്‍; വ്യാജപ്രചാരണമെന്ന് ഡല്‍ഹി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതായി സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ഡല്‍ഹി പൊലീസ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും ആരും കുപ്രചാരണങ്ങളില്‍ വീഴരുതെന്നും പൊലീസ് അറിയിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി ആറ് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചിരുന്നെങ്കിലും പിന്നീട് ഇവയെല്ലാം തുറന്നു. നങ്ക്‌ലോയി, സൂരജ്മാള്‍ സ്‌റ്റേഡിയം, ബദര്‍പുര്‍, തുഗ്ലക്കാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവഡ എന്നി മെട്രോ സ്‌റ്റേഷനുകളാണ് താത്കാലികമായി അടച്ചത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

ചില മേഖലകളില്‍ അഭ്യൂഹങ്ങളെ തുടര്‍ന്ന് കടകളടച്ചു. എന്നാല്‍ ഡല്‍ഹിയില്‍ എല്ലായിടത്തും സ്ഥിതിഗതികള്‍ ശാന്തമെന്നും ആരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. ഖൈല രഘുബീര്‍ നഗറില്‍ കലാപസമാനമായ സാഹചര്യമെന്നാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇവിടം തീര്‍ത്തും ശാന്തമാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

ഡല്‍ഹി പൊലീസ് എല്ലായിടത്തും പട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ട്. പലരും ഭയന്ന് പൊലീസിനെ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഒട്ടും ആശങ്കപ്പെടേണ്ടെന്നും പൊലീസ് പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ