ദേശീയം

ഓടുന്ന ട്രെയിനുകളിൽ മൂന്ന് വർഷത്തിനിടെ 29 ബലാത്സംഗങ്ങൾ; സ്ത്രീകൾക്കു നേരെ 1672 അതിക്രമങ്ങൾ; ഞെട്ടിക്കുന്ന കണക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2017നും 19നുമിടയിൽ ഓടുന്ന ട്രെയിനുകളിൽ നടന്നത് 29 ബലാത്സംഗങ്ങൾ. ഇക്കാലയളവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 136 ബലാത്സംഗങ്ങളും നടന്നു. വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് കണക്കുകൾ.

ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശ പ്രവർത്തകനാണ് വിവരാവകാശ നിയമ പ്രകാരം കണക്കുകൾ ലഭിച്ചത്. ഇക്കാലയളവിൽ സ്ത്രീകൾക്കു നേരെ 1672 മറ്റ് അതിക്രമങ്ങളുമുണ്ടായി. ഇതിൽ 802 എണ്ണം റെയിൽവേ പരിസരത്തും ബാക്കിയുള്ളവ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലുമാണ്.

2017ൽ 51 ബലാത്സംഗങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 41 എണ്ണം റെയിൽവേ പരിസരത്തും 10 എണ്ണം ഓടുന്ന ട്രെയിനുകളിലുമാണ്. 2018-ൽ റിപ്പോർട്ടു ചെയ്ത 70 ബലാത്സംഗങ്ങളിൽ പതിനൊന്നെണ്ണം ഓടുന്ന ട്രെയിനുകളിൽ നടന്നവയാണ്. 2019-ൽ റിപ്പോർട്ടു ചെയ്ത 44 കേസുകളിൽ 36 എണ്ണം റെയിൽവേ പരിസരത്തും എട്ടെണ്ണം ട്രെയിനുകളിലുമായാണ്.

ഈ മൂന്ന് വർഷത്തിനുള്ളിൽ, 771 തട്ടിക്കൊണ്ടു പോകൽ, 4718 കവർച്ച, 213 കൊലപാതക ശ്രമങ്ങൾ, 542 കൊലപാതകങ്ങൾ എന്നിവയും റിപ്പോർട്ടു ചെയ്തു. അപായ സാധ്യത കൂടുതലുള്ള പാതകളിലോടുന്ന 2,200 ട്രെയിനുകളിൽ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയുടെ സേവനമുണ്ട്. കൂടാതെ, 182 എന്ന സുരക്ഷാ ഫോൺ നമ്പർ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത