ദേശീയം

മക്കളുടെ കല്യാണത്തിന് മുന്‍പ് ഒളിച്ചോടി നാടിനെ ഞെട്ടിച്ചു, പിന്നീട് തിരിച്ചുവന്നു; വീണ്ടും ഒളിച്ചോടി വധുവിന്റെ അമ്മയും വരന്റെ അച്ഛനും 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മക്കളുടെ കല്യാണത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ, ഒളിച്ചോടിയ വധുവിന്റെ അമ്മയും വരന്റെ അച്ഛനും വീണ്ടും വാര്‍ത്തകളില്‍. വീട്ടില്‍ തിരിച്ചെത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ ഇവര്‍ വീണ്ടും ഒളിച്ചോടി. 

വിവാഹത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ, പ്രതിശ്രുത വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി എന്ന വാര്‍ത്ത വ്യാപകമായാണ് പ്രചരിച്ചത്. ജനുവരിയില്‍ ഗുജറാത്തിലെ സൂറത്തിലായിരുന്നു സംഭവം. 46കാരനായ ഹിമത്ത് പാണ്ഡവും 43കാരിയായ ശോഭന രാവലും വീണ്ടും ഒളിച്ചോടിയെന്ന് ബന്ധുക്കളാണ് അറിയിച്ചത്.

ആദ്യവട്ടം ഒളിച്ചോടി രണ്ടാഴ്ച കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും വീണ്ടും ഒളിച്ചോടി എന്നാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച ഇരുവരും അവരവരുടെ വീട് വിട്ടിറങ്ങുകയും ഇപ്പോള്‍ സൂറത്തില്‍ വാടകയ്ക്ക് താമസിക്കുന്നതുമായാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.എന്നാല്‍ കഴിഞ്ഞതവണത്തെ പോലെ ഇപ്രാവശ്യം  ഇവരെ കാണാതായതില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലില്‍ കലാശിച്ചത്. ജനുവരി 26നാണ് ഇവര്‍ തിരിച്ചുവന്നത്. എന്നാല്‍ ഭര്‍ത്താവ് സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ അച്ഛന്റെ വീട്ടിലേക്കാണ് റാവല്‍ പോയത്. ഹിമത്ത് ടെക്സ്റ്റയില്‍സ് ബിസിനസ്സുകാരനാണ്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത