ദേശീയം

ആഗ്രയില്‍ ആറുപേര്‍ക്ക് കൊറോണയെന്ന് സംശയം,  നിരീക്ഷണത്തില്‍; വിദേശസന്ദര്‍ശനം നടത്തിയ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് 1000 കമ്പനികള്‍ക്ക് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസെന്ന് സംശയം. ആഗ്രയില്‍ ആറുപേര്‍ക്കാണ് വൈറസ് ബാധ സംശയിക്കുന്നത്. സാംപിള്‍ ടെസ്റ്റിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊറോണയാണോ എന്ന് സ്ഥിരീകരിക്കാനായി ഇവരുടെ രക്തസാംപിള്‍ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

കൊറോണ രോഗം സംശയിക്കുന്നവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ രോഗം ബാധിച്ചയാളുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളാണ്. രോഗബാധ സംശയിക്കുന്നവരെ പ്രത്യേക നിരീക്ഷണത്തിലാക്കി. 

ഇവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. ഇറ്റലിയില്‍ നിന്നെത്തിയ യുവാവിനാണ് ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നോയിഡയിലെ രണ്ട് സ്‌കൂളുകള്‍ അടച്ചിരുന്നു. അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 1000 കമ്പനികള്‍ക്ക് ഗൗതംബുദ്ധനഗര്‍ ജില്ലാ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി