ദേശീയം

മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്ക് നല്‍കുന്ന ബിരിയാണിയില്‍ മയക്കുമരുന്ന്; വ്യാജപ്രചരണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോയമ്പത്തൂര്‍ നഗരത്തില്‍ മുസ്‌ലിംകള്‍ നടത്തുന്ന ബിരിയാണി കടകളില്‍ പ്രത്യേക മരുന്നുകള്‍ ചേര്‍ത്താണ് ഭക്ഷണം വില്‍ക്കുന്നതെന്ന ട്വീറ്റിനെതിരെ പൊലീസ് കേസെടുത്തു. ആര്‍ഡി സിങ് എന്ന ഹാന്‍ഡിലില്‍ വന്ന ട്വീറ്റിനെതിരെയാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തത്.

ബിരിയാണിയുടെ ചിത്രങ്ങളോട് കൂടിയാണ് ഹാന്‍ഡിലില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ പൊലീസ് രംഗത്തുവരികയായിരുന്നു.  ഇതോടെ വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ സുമിത്ശരണ്‍ അറിയിച്ചു.

കോയമ്പത്തൂരിലെ  'മാഷാ അല്ലാഹ്' എന്ന പേരിലുള്ള ബിരിയാണി കടയില്‍ ഹിന്ദുക്കള്‍ക്കുള്ള ഭക്ഷണത്തില്‍ മയക്കുമരുന്നുകള്‍ ചേര്‍ക്കുന്നതായാണ് പ്രചരിപ്പിച്ചത്. മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം പാത്രത്തിലാണ് ബിരിയാണി വെക്കുന്നത്. സൂക്ഷിക്കുക, സാധ്യമായ വഴികളിലൂടെ അവര്‍ നിങ്ങളെ സമീപിക്കുമെന്നായിരുന്നു ട്വീറ്റ്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അതിന്റെ ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും കോയമ്പത്തൂര്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ ശ്രീലങ്കന്‍ ദമ്പതികളില്‍നിന്ന് പിടികൂടിയ മയക്കുമരുന്നുകളുടെ ഫോേട്ടായാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി