ദേശീയം

ഇറ്റലിയിൽ നിന്ന് വരുമ്പോൾ രാഹുൽ കൊറോണ പരിശോധനയ്ക്ക് വിധേയനായോ?; ചോദ്യവുമായി ബിജെപി എംപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാവണമെന്ന് ബിജെപി എംപി രമേശ് ബിധൂരി. പാർലമെന്റിൽ കോൺ​ഗ്രസ് നേതാക്കൾക്ക് ഒപ്പം രാഹുലിനെ കണ്ടതിന് പിന്നാലെയാണ് ഡല്‍ഹി എംപിയായ രമേശ് ബിധൂരിയുടെ പ്രസ്താവന.

ഇറ്റലിയിൽനിന്ന് വരുമ്പോൾ രാഹുൽ ഗാന്ധി കോവിഡ്-19 പരിശോധനക്ക് വിധേയനായോ എന്ന് ബിജെപി എംപി ചോദിച്ചു. ജനങ്ങൾക്കിടയിലേക്ക് പോകുന്നതിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കണമെന്നും രമേശ് ബിധൂരി ആവശ്യപ്പെട്ടു.

'രാഹുൽ ഗാന്ധി ഈയടുത്താണ് ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ രാഹുലിനെ കൊറോണ വൈറസ് പരിശോധനക്ക് വിധേയനാക്കിയോ എന്ന് എനിക്കറിയില്ല. ജനങ്ങൾക്കിടയിലേക്ക് പോകും മുമ്പ് കൊറോണ പരിശോധനക്ക് വിധേയനായോ എന്ന കാര്യം രാഹുൽ വ്യക്തമാക്കണം. ഇത് ജനങ്ങളുടെ സുരക്ഷക്ക് അത്യാവശ്യമാണ്.തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനകളിലൂടെ രാഹുൽ ഉറപ്പുവരുത്തണം' -എം.പി രമേശ് ബിധൂരി പാർലിമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

എന്നാൽ, രാഹുൽ ഗാന്ധി സമീപകാലത്തൊന്നും ഇറ്റലിയിൽ സന്ദർശനം നടത്തിയതായി ഔദ്യോഗിക വിവരമില്ല. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സർക്കാറിനെതിരെ രാഹുൽ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രസ്താവന വാർത്തയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''