ദേശീയം

ഡല്‍ഹി കലാപം: കോടതിക്കു പുറത്ത് അഭിഭാഷകരുടെ ജയ് ശ്രീറാം വിളികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഒളിവിലായ മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിക്കു പുറത്ത് അഭിഭാഷകരുടെ ജയ് ശ്രീറാം വിളികള്‍. ജില്ലാ കോടതിക്കു മുന്നിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.

ഡല്‍ഹി കലാപത്തില്‍ പ്രത്യേക സംഘം കേസെടുത്തതിനു പിന്നാലെ താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. താഹില്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥനെ വധിച്ചതില്‍ താഹിറിനു ബന്ധമുണ്ടെന്നാണ് ആരോപണം.

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. കേസ് നാളെ ഉച്ചയ്ക്കു പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഒരു വിഭാഗം അഭിഭാഷകര്‍ ജയ് ശ്രീറാം വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം