ദേശീയം

ബിജെപി മുഖ്യമന്ത്രിക്ക് പൗരത്വ രേഖയില്ല, മന്ത്രിമാരുടെയും ഗവര്‍ണറുടെയും രേഖയും ഇല്ലെന്ന് വിവരാവകാശ മറുപടി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ കൈവശമില്ലെന്ന് വിവരാവകാശ രേഖ. പൗരത്വം തെളിയിക്കുന്ന രേഖകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുളള വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയിന്മേലുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് പുറമേ ക്യാബിനറ്റ് മന്ത്രിമാരുടെയും ഗവര്‍ണറുടെയും പൗരത്വം തെളിക്കുന്ന രേഖകളും സര്‍ക്കാര്‍ കൈവശമില്ലെന്ന് വിവരാവകാശ അപേക്ഷയിന്മേലുളള മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയിലാണ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഒന്നും സര്‍ക്കാരിന്റെ കൈവശമില്ല എന്ന കാര്യം വ്യക്തമാകുന്നത്.


മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പൗരത്വം തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ കൈവശമില്ലെന്ന് ഹരിയാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. പൗരത്വം തെളിയിക്കുന്ന രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം കാണാമെന്നും പൂനം രാതി പറയുന്നു. സെപ്റ്റംബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്ത് ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ വാഗ്ദാനം നല്‍കിയിരുന്നു. അനധികൃത കുടിയേറ്റം ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ഇതിന് ന്യായീകരണമായി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന