ദേശീയം

പ്രധാന ഫയലുകള്‍ തിന്നു തീര്‍ക്കുന്നു; 'എലി'കളുമായി എംഎല്‍എമാര്‍ നിയമസഭയില്‍!

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വളരെ വിചിത്രമായൊരു പ്രതിപക്ഷ പ്രതിഷേധത്തിനാണ് ഇന്ന് ബിഹാര്‍ നിയമസഭ സാക്ഷ്യം വഹിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തിയത് എലിയേയും കൊണ്ട്!

മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്‌റി ദേവിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ നിയമസഭയില്‍ കൂട്ടിലടച്ച എലിയുമായി എത്തിയത്. എലിക്കുള്ള ശിക്ഷയാണ് ഇതെന്നായിരുന്നു റാബ്‌റി ദേവിയുടെ പ്രതികരണം. 

''പ്രധാനപ്പെട്ട ഫയലുകളോ മരുന്നുകളോ ഒക്കെ നഷ്ടപ്പെട്ടാല്‍ അതിന്റെ കുറ്റം മുഴുവന്‍ സര്‍ക്കാര്‍ എലികളിലാണ് ചുമത്തുന്നത്. അതുകൊണ്ടാണ് എലിയെ പിടിച്ച് നിയമസഭയില്‍ എത്തിച്ച് ശിക്ഷിച്ചത്''- റാബ്‌റി ദേവി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ