ദേശീയം

ബംഗ്ലാദേശിലും കോവിഡ് 19; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി. ഈമാസം പതിനേഴിനായിരുന്നു പ്രധാനമന്ത്രി ധാക്കയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജിബുര്‍ റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മോദിയെ ക്ഷണിച്ചിരുന്നു. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ആഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് അയല്‍ രാജ്യത്ത് ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു