ദേശീയം

ഗോ കൊറോണ, ഗോ കൊറോണ....; മുദ്രാവാക്യം വിളിച്ച് കേന്ദ്രമന്ത്രി, ഏറ്റുചൊല്ലി കൂടെയുളളവര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കേ, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പങ്കെടുത്ത പ്രാര്‍ഥന യോഗത്തിന്റെ വീഡിയോ വൈറലാകുന്നു. കൊറോണയോട് പോകാന്‍ പറയുന്നു എന്ന് അര്‍ത്ഥമുളള ഗോ കൊറോണ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് വിളിക്കുന്ന രാംദാസ് അത്താവലെയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ചൈനീസ് നയതന്ത്രപ്രതിനിധിയും ബുദ്ധ സന്യാസിമാരും പങ്കെടുത്ത പ്രാര്‍ഥന യോഗത്തിലാണ് മുദ്രാവാക്യം വിളി.

ഫെബ്രുവരി 20ന് നടന്ന പരിപാടിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച പ്രാര്‍ഥന യോഗത്തിന്റെ വീഡിയോയാണിത്. കൊറോണ വൈറസ് ബാധ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രാര്‍ഥന. ഗോ കൊറോണ എന്ന് കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിക്കുമ്പോള്‍ കൂടെ ഉളളവര്‍ ഏറ്റുവിളിക്കുന്നത് വീഡിയോയില്‍ കാണാം.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയില്‍ ലോകത്ത് ഒന്നാകെ മൂവായിരത്തിലധികം ആളുകളാണ് മരിച്ചത്. ഇന്ത്യയിലും 50ലധികം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ