ദേശീയം

കര്‍ണാടകയില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കൊറോണ സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 76കാരന്‍ മരിച്ചു. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഒരാള്‍ മരിച്ചത്. ഇയാള്‍ക്കു കൊറോണയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. 

ഡല്‍ഹിയില്‍നിന്നും രാജസ്ഥാനില്‍നിന്നും ഇന്ന് ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്മതെ കൊറോണ ബാധിതരുടെ എണ്ണം 62 ആയി. ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. യുപിയില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ