ദേശീയം

എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു; ആറു രാജ്യങ്ങളിലേക്ക് ഏപ്രില്‍ 30 വരെ സര്‍വീസ് ഇല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കുളള സര്‍വീസാണ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചത്. ഏപ്രില്‍ 30 വരെ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ല എന്നാണ് എയര്‍ ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നത്.

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 29നാണ് ഐപിഎല്‍ പതിമൂന്നാം പതിപ്പ് തുടങ്ങാനിരുന്നത്. 

വിദേശികള്‍ക്കുള്ള വിസകള്‍, അവശ്യഘട്ടത്തില്‍ ഒഴികെയുള്ളത് ഏപ്രില്‍ 15 വരെ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഐപിഎല്ലില്‍ വിദേശ കളിക്കാരുടെ പങ്കാളിത്തം സംശയത്തിലായി. ഇതിനു പിന്നാലെ സ്‌റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനുള്ള തടസവും പരിഗണിച്ചാണ് മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി