ദേശീയം

കൊവിഡ്: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ യോഗം മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ ചേരാനിരുന്ന ആര്‍എസ്എസ് നേതൃയോഗം മാറ്റിവച്ചു. നാളെ മുതല്‍ 17 വരെ ചേരാനിരുന്ന അഖില ഭാരതീയ പ്രതിനിധി സഭാ യോഗം മാറ്റിവച്ചായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു.

കൊവിഡ് 19 പടരുന്നതിന്റെ ഗുരതരമായ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിവയ്ക്കുന്നതെന്ന് സുരേഷ് ജോഷി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് നടപടി. കൊവിഡിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എല്ലാ ആര്‍െസ്എസ് പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുരേഷ് ജോഷി പറഞ്ഞു. 

അയോധ്യയിലെ ക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരുന്നതാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി