ദേശീയം

ജീവനക്കാരന് കോവിഡ് എന്ന് സംശയം; ഇന്‍ഫോസിസ് ബംഗളൂരുവിലെ കെട്ടിടം ഒഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ജീവനക്കാരന് കൊറോണ വൈറസ് സംശയിക്കുന്ന പശ്ചാത്തലത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അതിന്റെ ബംഗളൂരു ക്യാമ്പസിലെ ഒരു കെട്ടിടം ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ കെട്ടിടത്തിലെ പ്രവര്‍ത്തനം നിര്‍ത്തുകയും ജീവനക്കാരോട് ഇവിടെ വരേണ്ടതില്ല എന്ന നിര്‍ദേശം നല്‍കിയതെന്നും ഇന്‍ഫോസിസ് പറയുന്നു. 

ബംഗളൂരു നഗരത്തില്‍ നിരവധി കെട്ടിടസമുച്ചയങ്ങളോടെ ഒരു ക്യാമ്പസായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ ഐഐപിഎം കെട്ടിടമാണ് ഒഴിപ്പിച്ചത്. 1990 മുതലാണ് ഇവിടെ ക്യാമ്പസ് വികസിപ്പിക്കുന്നതിനുളള നടപടികള്‍ ഇന്‍ഫോസിസ് ആരംഭിച്ചത്. ജോലി ചെയ്യുന്ന ഒരു ടീം മെമ്പറിന് കോവിഡ് ബാധിച്ചതായുളള സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ഇന്‍ഫോസിസ് ബംഗളൂരു ഡവലപ്പ്‌മെന്റ് സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡ്യ വ്യക്തമാക്കി.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷ ഉറപ്പാക്കാന്‍ മേഖല അണുവിമുക്തമാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗുരുരാജ് ദേശ്പാണ്ഡ്യ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരാള്‍ കര്‍ണാടകയില്‍ മരിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക്് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അന്തരീക്ഷം ഒരുക്കണമെന്ന്് കര്‍ണാടക സര്‍ക്കാര്‍ ഐടി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു