ദേശീയം

യോഗ പരിശീലിക്കൂ; കൊറോണയെ ഭയപ്പെടേണ്ടതില്ലെന്ന് ബാബാ രാംദേവ്

സമകാലിക മലയാളം ഡെസ്ക്

ഹരിദ്വാര്‍: കൊറോണ വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബാബാ രാംദേവ്. വൈറസ് ബാധയില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും രാംദേവ് കുട്ടിച്ചേര്‍ത്തു. 

കൊറോണ വൈറസ് ഭയപ്പെടേണ്ടതില്ല, എന്നാല്‍ അതിന്റെ വ്യാപനവും അണുബാധയും തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാംദേവ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും ബസ്സിലും ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുമ്പോള്‍ സാനിറ്റൈസര്‍ കൈയില്‍ കരുതണം. മറ്റ് വ്യക്തികളില്‍ നിന്ന് നാല് അടി അകലം പാലിക്കുക. ഒപ്പം മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണമെന്ന് രാംദേവ് പറഞ്ഞു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കാനും പ്രകൃതിദത്തമായ ഒരു ജീവിതരീതി പിന്തുടരാനും ശ്രദ്ധിക്കുകയെന്ന് രാംദേവ് കുട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ