ദേശീയം

''വൈന്‍ കുടിക്കുക, ഗോള്‍ഫ് കളിക്കുക''- ഇതാണ് കശ്മീരിലെ ഗവര്‍ണറുടെ പണി! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പനാജി: പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പോസ്റ്റാണ് ഗവര്‍ണര്‍ സ്ഥാനമെന്ന് ഗോവ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്. ഗോവയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് സത്യ പാല്‍ മാലികിന്റെ വിവാദ പരാമര്‍ശം. 

മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന അദ്ദേഹം കാശ്മിര്‍ ഗവര്‍ണറുടെ ജോലി സംബന്ധിച്ചും വിവാദ പരാമര്‍ശം നടത്തി. കശ്മീരില്‍ ഗവര്‍ണറായി എത്തുന്ന ഒരാള്‍ സാധാരണയായി വൈന്‍ കുടിച്ചും ഗോള്‍ഫ് കളിച്ചും സമയം പോക്കുകയാണ് ചെയ്യാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

''രാജ്യത്തെ ഗവര്‍ണര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ല. കശ്മീര്‍ ഗവര്‍ണറായ ഒരാള്‍ വൈന്‍ കുടിക്കുകയും ഗോള്‍ഫ് കളിക്കുകയും പതിവായി ചെയ്യുന്നു. തര്‍ക്കങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ചെയ്യുന്നത്''- സത്യ പാല്‍ മാലിക് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?