ദേശീയം

10 രൂപയില്‍ നിന്നും 50 രൂപയാക്കി ; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ ; കൊറോണ മുൻകരുതൽ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. 10 രൂപയില്‍ നിന്നും 50 രൂപയായാണ് വര്‍ധിപ്പിച്ചത്. അഹമ്മദാബാദ് ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടിയത്. കൊറോണ മുന്‍കരുതലിന്റെ ഭാഗമായാണ് ചാര്‍ജ് വര്‍ധന എന്നാണ് വിശദീകരണം. 

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ, ആളുകള്‍ കൂട്ടത്തോടെ ഒത്തുകൂടുന്നത് ഒഴിവാക്കാനാകുമെന്നും റെയില്‍വേ വിലയിരുത്തുന്നു. അഹമ്മദാബാദ് ഡിവിഷന്റെ കീഴിലെ അഹമ്മദാബാദ്, പാലന്‍പൂര്‍, ഭുജ്, മെഹ്‌സാന, വിരാംഗം, മണിനഗര്‍, സമഖ്യാലി, പട്ടാന്‍, ഉഞ്ജ, സിദ്ധ്പൂര്‍, സബര്‍മതി തുടങ്ങിയ സ്റ്റേഷനുകളിലാണ് നിരക്ക് വര്‍ധന പ്രാബല്യത്തിലായത്. 

രാജ്യത്ത് ഇതുവരെ 127 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ 64 കാരനാണ് മരിച്ചത്. ദുബായില്‍ നിന്നും എത്തിയ ആളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം മൂന്നായി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?