ദേശീയം

'ഇത്രയും ലൈംഗിക വൈകൃതമുള്ള നാണംകെട്ട മറ്റൊരു ജഡ്​ജിയെ ജീവിതത്തിൽ കണ്ടിട്ടില്ല'; രഞ്​ജൻ​ ഗോഗോയിക്കെതിരെ  കട്​ജു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ​ ഗോഗോയിക്കെതിരെ ആഞ്ഞടിച്ച്​ സുപ്രീംകോടതി മുൻ ജഡ്​ജി മാർക്കണ്ഡേയ കട്​ജു. ഇത്രയും ലൈംഗിക വൈകൃതമുള്ള നാണംകെട്ട അധപതിച്ച മറ്റൊരു ജഡ്​ജിയെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ്​ ഗോഗോയിയെ കുറിച്ച്​ കട്​ജു ഫെയ്സ് ​ബുക്കിൽ കുറിച്ചു​.

‘‘20 വർഷം അഭിഭാഷകനും അതിനുശേഷമുള്ള 20 വർഷം ഞാൻ ജഡ്​ജിയുമായിരുന്നു. നല്ലതും​ മോശവുമായ ഒരുപാട്​ ജഡ്​ജിമാരെ എനിക്കറിയാം. പക്ഷേ ഇന്ത്യൻ ജുഡീഷ്യറിയിൽ ഇത്രയും നാണംകെട്ടതും അധപതിച്ചതും ലൈംഗിക വൈകൃതമുള്ളതുമായ മറ്റൊരു ജഡ്​ജിയെ ഞാൻ കണ്ടിട്ടില്ല’’. കട്​ജുവിന്റെ കുറിപ്പിൽ പറയുന്നു.

തെമ്മാടിയും ആഭാസനുമായ ഈ മനുഷ്യൻ ഇപ്പോൾ ഇന്ത്യൻ പാർലമെന്റിലേക്ക് പേകുന്നുവെന്ന​ പരിഹാസവും കട്​ജു പങ്കുവെച്ചു. രഞ്​ജൻ ഗോഗോയിയുടെ രാജ്യസഭ പ്രവേശനത്തിൽ എതിർപ്പുമായി ജസ്​റ്റിസ്​ കുര്യൻ ജോസഫ്​, ജസ്​റ്റിസ്​ മദന്‍ ബി ലോക്കൂർ എന്നിവരും രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ