ദേശീയം

ഇന്ത്യയില്‍ സൈനികനും കോവിഡ് ബാധ സ്ഥിരീകരിച്ചു ; രാജ്യത്ത് ആദ്യത്തെ കേസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. 34 കാരനായ സൈനികന്‍ ഇന്ത്യന്‍ ആര്‍മിയിലെ ലഡാക് സ്‌കൗട്ട്‌സിലെ ലാന്‍സ് നായിക് ആണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. 

സൈനികന്റെ പിതാവ് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നു. ഇദ്ദേഹം ഫെബ്രുവരി 27 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 29 ന് ഇയാളെ ലഡാക് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്നു. മാര്‍ച്ച് ആറിന് ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. 

തുടര്‍ന്ന് എസ്എന്‍എം ഹോസ്പിറ്റലില്‍ ഐസോലേഷനിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. പിതാവില്‍ നിന്നാണ് സൈനികന് കൊറോണ പകര്‍ന്നത്. കോവിഡ് സ്ഥിരീകരിച്ച സൈനികന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഒന്നുവരെ അവധിയിലായിരുന്നു. മാര്‍ച്ച് രണ്ടിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു