ദേശീയം

കോവിഡ് 19: പ്രധാനമന്ത്രി നാളെ രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ഇതുവരെ രോഗം ബാധിച്ചത് 157പേര്‍ക്ക്, രാജസ്ഥാനില്‍ നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാന പ്രതിരോധ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, രാജ്യത്ത് കോവിഡ് 19 ബാധിച്ചവരിടെ ആകെ എണ്ണം 157അയി. ഇന്ന് പുതിയതായി 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മരണങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 45ആയി. കരസേനയില്‍ ഒരു കോവിഡ് 19 പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 34വയസ്സുകാരനായ ലഡാക്ക് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ശ്രീനഗര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ, ജമ്മു കശ്മീരിലും ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വെ 100 ട്രെയിനുകള്‍ റദ്ദാക്കി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജസ്ഥാനിലും നോയിഡയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത