ദേശീയം

ജനങ്ങളോട് വീട്ടിലിരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി; എസി ലോക്കല്‍ സര്‍വീസുകള്‍ റദ്ദാക്കി, കടുത്ത നിയന്ത്രണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. വെളളിയാഴ്ച മുതല്‍ എ സി ലോക്കല്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ പശ്ചിമ റെയില്‍വേ തീരുമാനിച്ചു. മാര്‍ച്ച് 31 വരെയാണ് ഇത് പ്രാബല്യത്തില്‍ ഉണ്ടാവുക. അതുവരെ എ സി ലോക്കല്‍ ട്രെയിനുകള്‍ക്ക് പകരം നോണ്‍ എ സി സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു.

മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകളെയാണ് മുഖ്യമായി ജനം ആശ്രയിക്കുന്നത്. 85 ലക്ഷത്തോളം ജനങ്ങളാണ് പ്രതിദിനം ഇതില്‍ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു.

അതിനിടെ, ജനങ്ങളോട് വീട്ടില്‍ ഇരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശിച്ചു. കഴിയുന്നിടത്തോളം സമയത്ത് വീടുകളില്‍ ഇരിക്കാനാണ് നിര്‍ദേശം. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശത്തില്‍ പറയുന്നു. മുംബൈയില്‍ ഇതുവരെ 49 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍