ദേശീയം

യാത്രക്കാരില്ല; റെയില്‍വേ 168 ട്രെയിനുകള്‍ റദ്ദാക്കി; കാന്‍സല്‍ ചെയ്തതില്‍ കേരളത്തിലെ ഈ വണ്ടികളും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ ഇന്ത്യന്‍ റെയില്‍വേ 168 ട്രെയിനുകള്‍ റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 31വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. 

അതേസമയം കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയവയിലുണ്ട്. കൊല്ലം- ചെങ്കോട്ട പാതയിലെ ചില പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയിരിക്കുന്നത്. 

56737/56738 ചെങ്കോട്ട- കൊല്ലം- ചെങ്കോട്ട, 56740/56739 കൊല്ലം- പുനലൂര്‍- കൊല്ലം, 56744/56743 കൊല്ലം- പുനലൂര്‍- കൊല്ലം, 56333/56334 പുനലൂര്‍- കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. 

56365 ഗുരുവായൂര്‍- പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി- തിരുച്ചെന്തൂര്‍, 56805 വില്ലുപുരം- മധുര, 76837 കാരൈക്കുടി- വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി- കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി- മന്‍മധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി