ദേശീയം

അവശ്യസര്‍വീസുകള്‍ക്ക് സൗജന്യ പെട്രോള്‍; ദിനംപ്രതി ഒരുലക്ഷം മാസ്‌കുകള്‍; സഹായവുമായി റിലയന്‍സ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സഹായ നടപടികളുമായി റിലയന്‍സ്. അടിയന്തര സേവനങ്ങള്‍ നല്‍കുന്ന വാഹനങ്ങള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുമെന്നും ദിനംപ്രതി ഒരുലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്യുമെന്നും റിലയന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കാണ് സൗജന്യമായി ഇന്ധനം നല്‍കുക. വിവിധനഗരങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാനും പരിപാടിയുണ്ട്. 

കമ്പനിയുടെ സാമൂഹ്യസേവനത്തിന്റെ ഭാഗമായി കോവിഡ് നീരിക്ഷണത്തിലുള്ളവര്‍ക്കായി 100 ബെഡുകളുള്ള ആശുപത്രി സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാവാത്ത സാഹചര്യത്തില്‍ ശമ്പളം നല്‍കുമെന്നും റിലയന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു