ദേശീയം

പറഞ്ഞിട്ടും കേട്ടില്ല, ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി; യുവാവ് സഹോദരനെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങരുതെന്ന താക്കീത് അവഗണിച്ചതിന് മുംബെയില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി. കാന്ദിവലിയില്‍ ബുധനാഴ്ചയാണ് സംഭവം. 

രാജേഷ് ലക്ഷ്മി ഠാക്കൂര്‍ എന്ന ഇരുപത്തെട്ടുകാരനാണ് അനുജന്‍ ദുര്‍ഗേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനെ സമത നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ദുര്‍ഗേഷ്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ദുര്‍ഗേഷ് വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയതിനു പിന്നാലെ ലോക്ക്ഡൗണ്‍ അവഗണിച്ച് ദുര്‍ഗേഷ് പുറത്തിറങ്ങാന്‍ തുടങ്ങി. രാജേഷും ഭാര്യയും പലവട്ടം താക്കീത് ചെയ്‌തെങ്കിലും ദുര്‍ഗേഷ് ചെവിക്കൊണ്ടില്ല. 

തുടര്‍ന്ന്, പുറത്തുപോയ ദുര്‍ഗേഷ് തിരികെ വന്നപ്പോള്‍ രാജേഷും ഭാര്യയും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ രാജേഷ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ദുര്‍ഗേഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ദുര്‍ഗേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?