ദേശീയം

ജനുവരി 18നും മാര്‍ച്ച് 23നും ഇടയില്‍ രാജ്യത്ത് എത്തിയത് 15 ലക്ഷം പേര്‍; കോവിഡ് നിരീക്ഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് ക്യാബിനറ്റ് സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരെ നിരീക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര സര്‍വീസുകള്‍ നിരോധിച്ചതിന് മുന്‍പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യാത്രക്കാരെ മുഴുവന്‍ നിരീക്ഷിക്കണം. നിലവില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെയും വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ജനുവരി 18നും മാര്‍ച്ച് 23നും ഇടയില്‍ 15 ലക്ഷം യാത്രക്കാരാണ് വിദേശത്ത്  നിന്ന് രാജ്യത്ത് എത്തിയത്. ഇവരെ ഒന്നടങ്കം നിരീക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എല്ലാവരെയും നിരീക്ഷണത്തില്‍ നിര്‍ത്താന്‍ കഴിയാതിരുന്നത് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെ അപകടത്തിലാക്കുമോ എന്ന് ക്യാബിനറ്റ് സെക്രട്ടറി ആശങ്കപ്പെട്ടു. അതുകൊണ്ട് അടിയന്തരമായി എല്ലാവരെയും നിരീക്ഷണത്തില്‍ നിര്‍ത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.  സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അയച്ച കത്തിലാണ് സുപ്രധാന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ