ദേശീയം

കമല്‍ഹാസന്‍ കോവിഡ് നിരീക്ഷണത്തില്‍?, വീടിന് മുന്‍പില്‍ സ്റ്റിക്കര്‍, മകള്‍ ശ്രുതിഹാസനും ക്വാറന്റൈനില്‍; വിശദീകരണവുമായി ചെന്നൈ കോര്‍പ്പറേഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ കോവിഡ് നിരീക്ഷണത്തിലെന്ന ഊഹാപോഹങ്ങള്‍ തളളി ചെന്നൈ കോര്‍പ്പറേഷന്‍. ചെന്നൈയില്‍ കമല്‍ഹാസന്റെ വീടിന് മുന്‍പില്‍ പതിച്ച സ്റ്റിക്കറാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ കോര്‍പ്പറേഷന്‍ അധികൃതര്‍ ഉടന്‍ തന്നെ സ്റ്റിക്കര്‍ നീക്കം ചെയ്തു.

കമല്‍ഹാസനോട് നിരീക്ഷണത്തില്‍ കഴിയാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചത്. കോവിഡ് സംശയിക്കുന്നവരുടെ വീടുകള്‍ക്ക് മുന്‍പില്‍ ഇക്കാര്യം വ്യക്തമാക്കി കൊണ്ടുളള സ്റ്റിക്കര്‍ ചെന്നൈ നഗരത്തില്‍ വ്യാപകമായി പതിക്കുന്നുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി താന്‍ സ്വയം ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറാണ് കമല്‍ഹാസന്റെ വീടിന്റെ മുന്‍പില്‍ പതിച്ചത്. കോവിഡില്‍ നിന്ന് തങ്ങളെയും ചെന്നൈ നഗരത്തെയും സംരക്ഷിക്കുന്നതിന്് വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്് എന്ന് വ്യക്തമാക്കുന്നതാണ് ഈ സ്റ്റിക്കര്‍. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവം വിവാദമായതോടെ,സ്റ്റിക്കര്‍ നീക്കം ചെയ്തതായി ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അറിയിച്ചു. തെറ്റായ മേല്‍വിലാസമാകാം ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.അതേസമയം കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്‍ ക്വാറന്റൈനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിന് വേണ്ടി താത്കാലിക ആശുപത്രിയാക്കാന്‍ തന്റെ വീട് വിട്ടുനല്‍കാന്‍ കമല്‍ഹാസന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കോവിഡ് ചികിത്സയ്ക്ക് വിട്ടുനല്‍കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്