ദേശീയം

ഇന്ത്യയില്‍ കോവിഡ് വ്യാപനം തടയാന്‍ 21 ദിവസം ലോക്ക്ഡൗണ്‍ മതിയാകില്ല ; പഠനറിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം തടയാന്‍ 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ കൊണ്ട് നോവല്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാനാകില്ലെന്ന് പഠന റിപ്പോര്‍ട്ട്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ്  പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

21 ദിവസത്തിന് ശേഷം വീണ്ടും പഴയപടിയായാല്‍ വൈറസ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും. മാസങ്ങള്‍ക്കകം പതിനായിരക്കണക്കിന് പേര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം തടയാന്‍ ഒരു അടച്ചിടലിന് പകരം മൂന്ന് ലോക്ക്ഡൗണാണ് പഠനം മുന്നോട്ടുവെക്കുന്നത്. 21 ദിവസം, 28 ദിവസം, 18 ദിവസം എന്നിങ്ങനെ മൂന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് പഠനത്തിൽ പറയുന്നതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുവഴി രോഗവ്യാപനത്തെ മന്ദഗതിയിലാക്കാനാകുമെന്നും രോഗം പടരുന്നവരുടെ എണ്ണം കുറയ്ക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണിന് ഇടയ്ക്ക് അഞ്ചുദിവസം ഇളവ് അനുവദിക്കാവുന്നതാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ റോനോജോയ് അധികാരി, രാജേഷ് സിംഗ് എന്നിവര്‍ ഇന്ത്യയ്ക്കായി ആദ്യമായി ഒരു മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് വീടുകളിലും ജോലിസ്ഥലങ്ങളിലുമുള്ള ആളുകള്‍ തമ്മിലുള്ള വിവിധ സാമൂഹിക ബന്ധങ്ങള്‍ കണക്കിലെടുത്ത് അണുബാധയുടെ ഗതിയും ആഘാതവും പ്രവചിക്കുന്നു.

ഇതനുസരിച്ചുള്ള മരണനിരക്കും അവര്‍ പ്രവചിക്കുന്നു. സാമൂഹിക വിദൂര നടപടികളുടെ അഭാവത്തില്‍, ഇന്ത്യ 60 നും 64 നും ഇടയില്‍ പ്രായമുള്ളവരില്‍ ആറ് ലക്ഷത്തിലധികം മരണങ്ങളും 65 നും 69 നും ഇടയില്‍ പ്രായമുള്ളവരില്‍ നാല് ലക്ഷം മരണങ്ങളും 20 വയസ്സിനിടയില്‍ മൂന്ന് ലക്ഷത്തോളം മരണങ്ങളും നേരിടേണ്ടിവരുമെന്ന് അവരുടെ മാതൃക പ്രവചിക്കുന്നു.

മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് രോഗവ്യാപനത്തിന്റെ തോതില്‍ കുറവ് ഉണ്ടാകും. ലോക്ക്ഡൗണ്‍ സമയത്ത് പുതിയ അണുബാധകളുടെ എണ്ണം കുറയുമെങ്കിലും, മെയ് 15 നകം അവ വീണ്ടും 6,000 ത്തിലധികം ഉയരുമെന്നും പ്രവചിക്കുന്നു. ഈ പശ്ചാത്തലത്തില്‍ 49 ദിവസത്തെ ലോക്ക്ഡൗണാകും കൂടുതല്‍ ഫലപ്രദമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ